തൊടുപുഴ
ജില്ലയിലെ ചുമട്ട്, ടിംബർ തൊഴിലാളികൾ വ്യാഴാഴ്‍ച നടത്താനിരുന്ന സംയുക്ത പണിമുടക്കും തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും മാറ്റിവച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന നേതാക്കളുമായി യോഗം ചേർന്നിരുന്നു. അടുത്ത് നിയമസഭ സമ്മേളനത്തിൽ ചുമട്ട് തൊഴിലാളി നിയനമ ഭേദഗതി അവതരിപ്പിക്കാമെന്നും ഇതിൽ ജനുവരിയോടെ ട്രേഡ് യൂണിയനുകളുമായി ധാരണയിലെത്താമെന്നും രണ്ടാഴ്‍ചയ്‍ക്കുള്ളിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ എൻഎഫ്എസ്എയിലെ കൂലി പ്രശ്‍നം ചർച്ച ചെയ്‍ത് പരിഹരിക്കാമെന്നും മന്ത്രിമാർ ഉറപ്പുനൽകി. ഇതോടെയാണ് താൽക്കാലികമായി സമരം മാറ്റിവച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..