ചെറുതോണി
ജില്ല പഞ്ചഗുസ്തിമത്സരത്തിൽ എതിരാളികളെ മലർത്തിയടിച്ച് കെെക്കരുത്തിൽ അമ്മയും മക്കളും സ്വർണംനേടി. തൊടുപുഴയിൽ നടന്ന സീനിയർ വനിത 70 കിലോ വിഭാഗത്തിൽ കെ എസ് കാർത്തിക രണ്ട് സ്വർണമെഡലുകൾ നേടി. മക്കളായ കെ നെെനികയും കെ ബാലനന്ദയും യഥാക്രമം 40, 45 കിലോ വിഭാഗങ്ങളിലും രണ്ട് സ്വർണമെഡലുകൾ വീതം കരസ്ഥമാക്കി. ഇരുവരും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളാണ്. ഭൂമിയാംകുളം സ്വദേശികളായ എം എ ജോസ് (ലാലു), ജിൻസി ജോസ് എന്നിവരാണ് പരിശീലകർ. 2025 ജനുവരി 2-5 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് മൂവരും പങ്കെടുക്കും. -ജില്ലയിൽനിന്നും മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നാലാം ക്ലാസുകാരി നൈനികയെന്ന പ്രത്യേകതയുണ്ട്. ഇടുക്കി ജില്ല ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് കാർത്തിക. ജില്ല പൊലീസ് ടെലികമ്യൂണിക്കേഷൻ എസ് ഐ ബൈജുബാലാണ് ഭർത്താവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..