05 November Tuesday

ഭിന്നശേഷിക്കാര്‍ക്ക് 
ഡ്രൈവിങ് ലൈസന്‍സ്: 
ഇരട്ടയാറില്‍ ക്യാമ്പ് നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
കട്ടപ്പന
ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കാനായി ബുധൻ രാവിലെ എട്ടുമുതൽ ഇരട്ടയാർ ഗ്രീൻ ഡേയ്സ് ഡ്രൈവിങ് സ്‌കൂൾ അങ്കണത്തിൽ സഞ്ജീവനം എന്ന പേരിൽ ക്യാമ്പ് നടത്തും. ഇടുക്കി ആർടിഒ പി എം ഷബീർ ഉദ്ഘാടനം ചെയ്യും. എം എം മണി എംഎൽഎ, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി എന്നിവർ സംസാരിക്കും. ഉടുമ്പൻചോല സബ് ആർടി ഓഫീസ്, ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി, ചേറ്റുകുഴി ലയൺസ് ക്ലബ്, വലിയതോവാള ഗ്രീൻസിറ്റി റോട്ടറി ക്ലബ്, ഉടുമ്പൻചോല താലൂക്ക് ഡ്രൈവിങ് സ്‌കൂൾ സംഘടന എന്നിവരാണ് പരിപാടി നടത്തുന്നത്.
ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാർക്കും പങ്കെടുക്കാം. ലേണേഴ്സിന്റെ കാലാവധി അവസാനിച്ചവർക്ക് പുതുക്കി ലൈസൻസ് നേടാനും പുതുതായി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യമുണ്ടാകും. 
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സിവിൽ സർജൻ ഡോ. ശ്രീജിത്ത് മെഡിക്കൽ പരിശോധനയും ഡോ. സിനി നേത്ര പരിശോധനയും നടത്തും. ഇഎൻടി സർട്ടിഫിക്കറ്റ് അപേക്ഷകർ കരുതണം. ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(എസ്എസ്എൽസി ബുക്ക്), ആധാർ കാർഡ്, രക്തഗ്രൂപ്പ് വിവരം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും ഹാജരാക്കണം. രാവിലെ ബോധവൽക്കരണക്ലാസിനുശേഷം നടക്കുന്ന ലേണേഴ്സ് പരീക്ഷ ജയിക്കുന്നവർക്ക് ഒരുമാസത്തിനുശേഷം ഡ്രൈവിങ് ടെസ്റ്റും നടത്തി ലൈസൻസ് നൽകും.
വാർത്താസമ്മേളനത്തിൽ ജോസ് മാത്യു, റോമി ദേവസ്യ, ബിനു വി ബേബി, ജോജോ മരങ്ങാട്ട്, ജെയിംസ് മടിക്കാങ്കൽ, എസ് കെ ശിവൻകുട്ടി, കെ ജി ഉത്തമൻ, എൻ സലിം, നിഖിൽ, എൻ സജീവ്കുമാർ, പി എസ് മുജീബ്, എസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top