21 December Saturday
കൗതുകമായി പ്ലെയ്‍ൻ പാറ

റെഡി ടു ടേക്ക് ഓഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

പ്ലെയ്‍ൻ പാറ

ശാന്തൻപാറ
പറക്കാനൊരുങ്ങി റണ്‍വേയില്‍ നില്‍ക്കുന്ന വിമാനമാണ് പ്ലെയ്‍ൻ പാറയിലെ കാഴ്‍ച. സേനാപതി പഞ്ചായത്തിലാണ് സഞ്ചാരികള്‍ക്ക് കൗതുകമായി വിമാനത്തിന്റെ ആകൃതിയിലുള്ള പാറ. വർഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ ആകൃതിയിലായിരുന്നെങ്കിലും കാലം കടന്നുപോയപ്പോള്‍ ചിറകുകൾ ഒടിഞ്ഞുവീണിട്ടുണ്ട്. ബാക്കിഭാ​ഗം ഇന്നും നിലനില്‍ക്കുന്നു. 
    പ്ലെയ്‍ൻപാറയില്‍നിന്ന് നോക്കുമ്പോഴുള്ള 360 ഡിഗ്രി കാഴ്‍ച നയനമനോഹരമാണ്. ചൊക്രമുടിയും മൂന്നാർ ഗ്യാപ്പ് റോഡും സ്വർ​ഗംമേടുമെല്ലാം ‘വിമാനത്തില്‍’ കയറിനിന്നാല്‍ കാണാം. മനം നിറയ്‍ക്കുന്ന ദൂരക്കാഴ്‍ച സമ്മാനിക്കുന്നതുകൊണ്ടുതന്നെ പ്ലെയ്‍ൻ പാറ സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കിയാൽ നിരവധി സഞ്ചാരികൾ എത്തുമെന്ന് നാട്ടുകാര്‍ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top