മൂന്നാർ
സംസ്ഥാനത്ത് ഒരുകുടുംബം പോലും പട്ടിണി കിടക്കരുതെന്നാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കടകൾ പന്നിയാർ, നയമക്കാട് എസ്റ്റേറ്റുകളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ വിഭാഗം ആളുകൾക്കും റേഷൻ ലഭ്യമാക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.
16 ലക്ഷം മെട്രിക് ടൺ അരിയാണ് കേന്ദ്ര വിഹിതമായി കേന്ദ്രം കേരളത്തിനു നൽകിയിരുന്നത് . എന്നാൽ, 2010 മുതൽ ഇത് 14 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു. കുറവ് വരുത്തിയ വിഹിതം പുനസ്ഥാപിക്കണമെന്നതാണ് സർക്കാർ ആവശ്യം. മെച്ചപ്പെട്ട അരിയാണ് റേഷൻകടകൾ വഴി വിതരണം ചെയ്യുന്നത്.
തോട്ടംമേഖലയ്ക്ക് പ്രത്യേക പരിഗണ നൽകി അടുത്ത മാസം മുതൽ നൂറ് ശതമാനവും വെള്ളരി നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. മസ്റ്ററിങ് ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്. കാർഡ് ഉടമകളും കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരും നിർബന്ധമായും റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തണം. ഒരാൾക്ക്പോലും റേഷൻ കിട്ടാത്ത സ്ഥിതിയുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ജി അനിൽപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..