22 December Sunday
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെെനിൽ ഉദ്ഘാടനംചെയ്‌തു

ഇനി പഠിക്കാം പുതിയ സ്‌കൂൾ കെട്ടിടങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കുമളി ഗവ. ട്രൈബൽ യുപി സ്കൂളിന്റെ ശിലാഫലകം വാഴൂർ സോമൻ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു

കുമളി ഗവ. ട്രൈബൽ യുപി, ബൈസൻവാലി ഗവ. എച്ച്‌എസ്‌ സ്‌കൂളുകളുടെ പുതിയ കെട്ടിട സമുച്ചയങ്ങൾ നാടിന്‌ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. സര്‍ക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം മിഷന്റെ ഭാഗമായാണ്‌ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്‌. കിഫ്‍ബി, ഡിപ്പാര്‍ട്മെന്റ് പ്ലാൻ ഫണ്ട് എന്നിവയില്‍ നിന്നാണ് തുക ചെലവഴിച്ചത്. 
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികള്‍ പഠിക്കുന്ന യുപി സ്കൂളാണ്‌ കുമളി ഗവ. ട്രൈബൽ യുപി സ്‌കൂൾ. ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. രണ്ടുനിലകളുള്ള പുതിയ കെട്ടിടത്തില്‍ ഏഴ് ക്ലാസ് മുറികളും ശൗചാലയ ബ്ലോക്കുമാണുള്ളത്‌. സ്കൂളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷയായി. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാരിച്ചൻ നീറണാംകുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിദ്ദിഖ്, പഞ്ചായത്തംഗങ്ങളായ ശാന്തി ഷാജിമോൻ, നോളി ജോസഫ്, എ കബീർ, വി കെ ബാബുക്കുട്ടി, വിനോദ് ഗോപി, ജിജോ രാധാകൃഷ്ണൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ ബിനുമോൻ, പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എം രമേശ്, പ്രഥമാധ്യാപകൻ സി പ്രിൻസ്, പിടിഎ പ്രസിഡന്റ് വി കെ സജി എന്നിവർ സംസാരിച്ചു. 
 ബൈസൻവാലി ഗവ. എച്ച്‌എസ്‌എസിൽ മൂന്ന് കോടിരൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. രണ്ടുനിലകളിലായി 10 ക്ലാസ്‍മുറികളും ലാബ്, ലൈബ്രറി, ശൗചാലയ ബ്ലോക്കുകളുമുണ്ട്‌. 
 സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ ശിലാഫലക അനാച്ഛാദനവും മുഖ്യപ്രഭാഷണവും നടത്തി. ബൈസൻവാലി പഞ്ചായത്ത് പ്രസിഡന്റ്‌ സി റോയിച്ചൻ കുന്നേൽ, ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാന്റി ബേബി, ബ്ലോക്ക് പഞ്ചായത്തംഗം രാജമ്മ രാധാകൃഷ്ണൻ, അടിമാലി എഇഒ ആനിയമ്മ ജോർജ്, പ്രിൻസിപ്പൽ വി ലീന, ഷൈലജ സുരേന്ദ്രൻ, പി ജേക്കബ്, സി എ ഷമീർ തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top