22 December Sunday

കെ ഐ രാജൻ ദിനാചരണവും സ്മാരക മന്ദിര ഉദ്ഘാടനവും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
പീരുമേട്
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും പീരുമേട് മുൻ എംഎൽഎയുമായിരുന്ന കെ ഐ രാജന്റെ  50-–ാമത് ചരമ വാർഷിക ദിനാചരണവും പാമ്പനാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കായി നിർമിച്ച കെ ഐ രാജൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ബുധനാഴ്ച നടക്കും. 
മൂക്രത്താൻ വളവിലുള്ള സ്മൃതിമണ്ഡപത്തോട് ചേർന്ന് ലോക്കൽ കമ്മിറ്റിക്കായി നിർമിച്ച കെ ഐ രാജൻ സ്മാരക മന്ദിരം ബുധൻ പകൽ രണ്ടിന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്  ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പതാക ഉയർത്തലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. 
 സ്മൃതി മണ്ഡപത്തിൽനിന്ന് അനുസ്മരണ റാലിയും ചുവപ്പ് സേന മാർച്ച് നടക്കും. പാമ്പനാർ ടൗണിൽ ചേരുന്ന അനുസ്മ‌രണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി  സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, ആർ തിലകൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിജയാനന്ദ്, കെ എം ഉഷ, പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, കെ ഐ രാജന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top