20 September Friday

റോഡ് കോൺക്രീറ്റിങ്ങിന് വനം വകുപ്പ് അനുമതിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

വഞ്ചിവയൽ ട്രൈബൽ സെറ്റിൽമെന്റ് റോഡ്

വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ  വഞ്ചിവയൽ ട്രൈബൽ സെറ്റിൽമെന്റ് റോഡ് കോൺക്രീറ്റിങിന്  വനംവകുപ്പിന്റെ അനുമതി ലഭിച്ചു. പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹമാണ് എൽഡിഎഫ്സർക്കാർ സഫലമാക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. പട്ടികജാതി– വർഗവികസന വകുപ്പ് 3.26 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 4.5 കിലോമീറ്റർ വരുന്ന റോഡ് കോൺക്രീറ്റിങ്ങിന് അനുമതിക്കായി കഴിഞ്ഞ മാസം അവസാനമാണ് വനംവകുപ്പിന് കത്ത് നൽകിയത്. ഇനി  ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാം. 
20 വർഷംമുമ്പ് സോളിങ് നടത്തിയ റോഡ് പിന്നീട് അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് പൂർണമായും തകർന്ന സ്ഥിതിയിലായി. പട്ടികജാതി– വർഗ വികസന മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ സത്രം സന്ദർശിച്ചിരുന്നു. ഈ സമയം വഞ്ചിവയൽ നഗറിന്റെ  വികസനത്തിനായി തുക അനുവദിക്കണമെന്ന ആവശ്യം ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്നത്തെ ജില്ലാ വികസന ഓഫീസർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിക്കുകയും അനുകൂല റിപ്പോർട്ടും നൽകിയിരുന്നു.
വള്ളക്കടവിൽനിന്ന് വഞ്ചിവയലിലേക്കുള്ള നാലരകിലോമീറ്റർ റോഡും നഗറുമുണ്ട്. പെരിയാർ കടുവാസങ്കേതത്തിലാണ് ഊരാളിനഗർ സ്ഥിതിചെയ്യുന്നത്. ഇവിടെ 80 കുടുംബങ്ങളിലായി 306 പേരാണ് താമസിക്കുന്നത്. മൂന്ന്മീറ്റർ വീതിയിൽ നാല് കലുങ്കുകൾ ഉൾപ്പെടെയാണ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top