21 December Saturday
ശേഷിക്കുന്നത്‌ 17 ആനകൾ

2 വർഷത്തിനിടെ ചിന്നക്കനാലിൽ ചരിഞ്ഞത് 7 കാട്ടാനകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
ശാന്തൻപാറ 
രണ്ട് വർഷത്തിനിടെ ചിന്നക്കനാൽ മേഖലയിൽ ചരിഞ്ഞത് ഏഴ് കാട്ടാനകൾ. വനംവകുപ്പിന്റെ സർവേ പ്രകാരം 2022ൽ ദേവികുളം റെയ്‌ഞ്ച്‌ പരിധിയിൽ 25 ആനകൾ ഉണ്ടായിരുന്നതായി കണക്കുകൾ. എന്നാൽ 2024 ആയപ്പോൾ 17 ആനകളാണ്‌ ശേഷിക്കുന്നത്‌. ഏഴ്‌  ആനകൾ ചരിയുകയും അരിക്കൊമ്പനെ നാടുകടത്തുകയും ചെയ്‌തു. തുടർന്നാണ് പതിനേഴിൽ എത്തി നിൽക്കുന്നത്. ഇതിൽ സിഗരറ്റ് കൊമ്പനും ഒരുപിടിയാനയും വൈദ്യുതാഘാതമേറ്റും മുറിവാലൻ സംഘട്ടനത്തിലും നാല്‌ ആനകൾ അസുഖം ബാധിച്ചുമാണ് ചെരിഞ്ഞത്. നിലവിൽ വലിയ ആനയായ ചക്കക്കൊമ്പനും മൂന്ന് കുട്ടി കൊമ്പൻമാരുമാണ് ചിന്നക്കനാൽ മേഖലയിൽ  നിലയുറപ്പിച്ചിട്ടുള്ളത്. കൊമ്പനാനകളുടെ എണ്ണം വൻതോതിൽ കുറയുന്നത് ആനകളുടെ പ്രജനനത്തിത്തിനും വംശനാശത്തിനും കാരണമാകുമെന്നാണ്‌ പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു. ആനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലിറങ്ങി അക്രമണകാരികളാവുന്നത്‌ വനത്തിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ഇല്ലാത്തതിനാലാണ്‌. ആനകൾ തമ്മിൽ സംഘർഷമുണ്ടക്കുന്നതും വിശപ്പും മദപ്പാടുമെല്ലാം കൊണ്ടാണ്‌. ആനയിറങ്ങൽ ഡാമിൽ വെള്ളം ഉള്ളതിനാലാണ്‌ ഇവിടെയും ചിന്നക്കനാൽ പ്രദേശത്തും ആനകൾ തമ്പടിക്കുന്നത്‌. അരിക്കൊമ്പനും വിഹരിച്ചിരുന്നത്‌ ഇവിടെയായിരുന്നു. ആനകളുടെ എണ്ണം  കുറയുന്നത്‌ വനംവകുപ്പധികൃതർ സൂക്ഷ്‌മതയോടും ഗൗരവത്തോടെയും കാണണമെന്നാണ്‌ പൊതുവേ ഉയരുന്ന അഭിപ്രായം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top