21 December Saturday

മഴയെ അറിയാം, അളക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
തൊടുപുഴ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന "മഴയെ അറിയാം മഴയെ അളക്കാം’ ക്യാമ്പയിന്റെ ഭാഗമായി അറക്കുളം വിദ്യാഭ്യാസ സബ്‌ ജില്ലയിലെ പത്തു വിദ്യാലയങ്ങൾക്ക് മഴമാപിനികൾ നൽകി പരിപാടിക്ക്‌ തുടക്കം കുറിച്ചു. ആഗോളതാപനത്തിന്റെ  ഭാഗമായുളള കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച്‌ കുട്ടികളിൽ കൂടുതൽ അവബോധമുണ്ടാക്കുകയാണ്‌  ലക്ഷ്യം. 
കുടയത്തൂർ ഗവ. ന്യൂ എൽപി സ്കൂളിൽ  വിദ്യാലയങ്ങൾക്കുള്ള മഴമാപിനികൾ ഇടുക്കി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ്‌ സഹകരണ സംഘം പ്രസിഡന്റ്‌ എം മോനിച്ചൻ വിതരണം ചെയ്തു. പരിഷത്ത് ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എൻ മണിലാൽ വിശദീകരണം നടത്തി. ബാങ്ക് സെക്രട്ടറി ആൽബർട്ട് മൈക്കിൾ, വൈസ് പ്രസിഡന്റ്‌ ലിയോ ചന്ദ്രൻകുന്നേൽ, ബോർഡംഗം കെ സാനു, ബിനുമാഷ്‌, പരിഷത്ത് പ്രവർത്തകരായ വി വി ഷാജി, സതീഷ് കുമാർ, ഡി ഗിരിജ, പി ആർ നാരായണൻ, ശശിധരൻ, സരസമ്മ തുടങ്ങിയവർ സംസാരിച്ചു. കുടയത്തൂർ ഗവൺമെന്റ്‌ ന്യൂ എൽപിഎസ്, മുതിയാമല ജിഎൽപിഎസ്, മൂലമറ്റം ഐഎച്ച്ഇപി യുപിഎസ്, കുടയത്തൂർ സെന്റ്‌ അഗസ്റ്റിൻ എൽപിഎസ്, കാഞ്ഞാർ എസ്ജെ എൽപിഎസ്‌, മോർക്കാഡ് ജിഎൽപിഎസ്, കൂവപ്പിള്ളി സിഎംഎസ്എച്ച്എസ്, കുടയത്തൂർ എൽബിഎംയുപിഎസ്, കോളപ്ര ജിഎൽപിഎസ്  എന്നീ വിദ്യാലയങ്ങൾക്കാണ് മഴമാപിനികൾ നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top