23 December Monday

തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ്; 
ജനപ്രതിനിധികൾ സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
തൊടുപുഴ
തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പിൽ പ്രതിഷേധിച്ച്‌ -ഇടവെട്ടി പഞ്ചായത്ത് എൽഡിഎഫ്‌ ജനപ്രതിനിധികൾ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. -2021 മുതൽ 2023വരെ ഇടവെട്ടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തി ചില ജനപ്രതിനിധികളും അവരുടെ ബന്ധുക്കളും ചേർന്ന് തട്ടിയെടുത്ത 15.5 ലക്ഷം രൂപ സർക്കാരിലേക്ക് തിരിച്ചടയ്‍ക്കുക, ഇതിന്റെ ഭാഗമായി തൊഴിലാളികളെ ബലിയാടാക്കി തൊഴിൽ നിഷേധിക്കുന്ന ഭരണസമിതി നിലപാട് തിരുത്തുക, എംവിഐപി കനാൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വൃത്തിയാക്കുക, കഴിഞ്ഞ പ്രളയകാലത്ത് തകർന്ന വള്ളക്കടവ് തൂക്കുപാലത്തിന്റെ ഇരുമ്പ് ആക്രി വിലയ്‍ക്ക് മറിച്ചുവിൽക്കാൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുക്കുക, പൊതുശ്‍മശാനം യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എൽഡിഎഫ്‌ നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് സത്യഗ്രഹം. 
കഴിഞ്ഞ ഭരണസമിതി യോഗത്തിൽ എംവിഐപി കനാൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ പുനരുദ്ധരിക്കാൻ അജണ്ട നിശ്ചയിച്ചിരുന്നു. എന്നാല്‍ എൽഡിഎഫ്‌ പ്രക്ഷോഭത്തിൽ ഉന്നയിച്ച ആവശ്യം അംഗീകരിക്കാൻ പറ്റില്ലെന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീജ, വൈസ് പ്രസിഡന്റായിരുന്ന സുഭാഷ് കുമാര്‍ എന്നിവര്‍ നിലപാടെടുത്തതോടെ അജൻഡ മാറ്റിവച്ചു. 
ഈ അജൻഡ ചർച്ചചെയ്യാൻ കമ്മിറ്റി വിളിച്ചു ചേർക്കുന്നതുവരെ സത്യ​ഗ്രഹം തുടരും. എൽഡിഎഫ്‌ ജനപ്രതിനിധികളായ ഇ കെ അജിനാസ്, സുജാത ശിവൻ, സുബൈദ അനസ്, സൂസി റോയി എന്നിവരാണ് സമരം ആരംഭിച്ചത്‌. തുടർച്ചയായി 11ന് വൈകിട്ട് നാലിന്‌ ഇടവെട്ടിയിൽ ബഹുജന ധർണയും നടത്തും. ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top