22 December Sunday

ആഗ്രഹങ്ങൾ 
പിന്നെയാകാം 
വയനാടിന് ആദ്യം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
അടിമാലി
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ തങ്ങളുടെ ആഗ്രഹങ്ങൾ മാറ്റിവച്ച്‌ കുരുന്നുകൾ. ശെല്ല്യാംപാറ ശ്രീനാരായണ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദ അനൂപും പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അർഷൽ ഷോണുമാണ് നാടിന്‌ മാതൃകയാകുന്നത്‌. 
ശ്രീനന്ദന ശബരിമലയ്ക്ക് പോകുന്നതിനായി കുടുക്കയിൽ സ്വരൂപിച്ച പണം സ്കൂൾ പ്രഥമാധ്യാപിക സുജ മാധവന് കൈമാറി. ആർഷൽ സൈക്കിൾ വാങ്ങാൻ വച്ചിരുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാൻ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷിന്  കൈമാറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top