22 December Sunday

മരിയ മോട്ടേഴ്‌സ്‌ ഓടി, 
ദുരിതബാധിതർക്കായി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
രാജാക്കാട്‌
ടിക്കറ്റില്ല, ആ പണം ബക്കറ്റിൽ നിക്ഷേിപിക്കുക, ചിലർ അധിക തുക നൽകുകയും ചെയ്‌തു. വ്യാഴാഴ്‌ച  മരിയ മോട്ടോഴ്‌സ്‌ സർവീസ്‌ നടത്തിയത്‌ ദുരിതബാധിതരെ സഹായിക്കാൻ. രാജാക്കാട്‌–-കോതമംഗലം റൂട്ടിൽ സർവീസ്‌ നടത്തുന്ന മരിയ മോട്ടോഴ്‌സിന്റെ കലക്ഷനാണ്‌ വയനാട്ടിലെ ദുരിതമക്കൾക്കുവേണ്ടി ഓടിയത്‌. ചിലർ കൂടുതൽ തുക നൽകിയതായി ഡ്രൈവർ സിനോജ്‌  പറഞ്ഞു. പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ തീരുമാനപ്രകാരം കോതമംഗലം പ്രൈവറ്റ്‌ ബസ്‌സ്‌റ്റേഷനിലെ ബസ്സുകളെല്ലാം കഴിഞ്ഞദിവസം സർവീസ്‌ നടത്തിയത്‌ വയനാടിന്‌ സാന്ത്വനമേകാനായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top