22 December Sunday

ചായക്കട ചലഞ്ചുമായി ഡിവെെഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
ഏലപ്പാറ 
വയനാട് ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകാൻ ചായക്കട ചലഞ്ചുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. മുപ്പത്തിയഞ്ചാംമൈൽ മേഖലാ കമ്മിറ്റിയാണ് ചലഞ്ച് നടത്തിയത്. ഒരുദിവസത്തെ ചായക്കട ചലഞ്ചിൽ കടയിൽ എത്തിയവർ ചായയ്ക്കും ചെറുകടികൾക്കും സാധാരണയുള്ള വിലയുടെ ഇരട്ടി നൽകി സഹകരിച്ചു. മുണ്ടക്കയം സ്വദേശികളായ ഉദയകുമാറും പ്രസാദ് തങ്കരാജും നടത്തുന്ന കടയാണ് ഒരു ദിവസത്തേക്ക്‌ വിട്ടുനൽകിയത്. പലഹാരങ്ങളും ചായയും കാപ്പി തയ്യാറാക്കാൻ കട ഉടമകൾ തന്നെ സഹായിച്ചു.
ചെലവ് കുറച്ച് ബാക്കി തുക ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി സി ജോതിസ്, പ്രസിഡന്റ് പി പ്രശാന്ത് ചലഞ്ച് സംഘടിപ്പിച്ച മേഖല ഭാരവാഹികളായ പി സി അഭിജിത്ത്, സിജോ ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top