23 December Monday
വനപാലകർ ഉറക്കത്തിൽ

കാന്തല്ലൂർ ടൗണിൽ 
റോന്തുചുറ്റും കാട്ടാനകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിനുമുമ്പിലെ റോഡിലൂടെ പോകുന്ന കാട്ടാനകൾ

 
മറയൂർ
രണ്ടുമാസമായി ദിവസവും കാട്ടാനകളെ കാണുന്ന നാടായി കാന്തല്ലൂർ. പകൽ രണ്ട് കാട്ടാനകൾ കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിന്‌ മുമ്പിൽ റോഡിലൂടെ കടന്നുപോകുന്നതുകണ്ട് ജനം ഭീതിയിലായി. രാപകലില്ലാതെ കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും കയറിയിറങ്ങുകയാണ്‌.
ശീതകാല പഴം പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ കാട്ടാനകൾ ഇറങ്ങിത്തുടങ്ങിയിട്ട് രണ്ടുമാസത്തിലധികമായി. ഇതിനിടെ ഒട്ടേറെ പ്രതിഷേധത്തിന് ഒടുവിൽ ഒരു ദിവസം ജനങ്ങളുടെ പിന്തുണയോടെ അഞ്ച് കാട്ടാനകളെ വനത്തിലേക്ക് ഓടിച്ചുവിട്ടു. 15ലധികം കാട്ടാനകളുള്ളതായാണ് നാട്ടുകാർ പറയുന്നത്. ഇതിനിടയിൽ ഓടിച്ചുവിട്ട അഞ്ച്‌ കാട്ടാനകളും പിറ്റേ ദിവസത്തിനുള്ളിൽ  ജനവാസമേഖലയിൽ എത്തിയതായും നാട്ടുകാർ പറയുന്നു. ഇതിനുശേഷം കാട്ടാനകളെ ഓടിക്കാനുള്ള  ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.  ചില ആനകൾ ഗ്രാന്റീസ്‌ തോട്ടത്തിലും തമ്പടിക്കുന്നുണ്ട്. ഇതുവഴി  ജനങ്ങൾക്ക്  നടക്കാനും കൃഷിത്തോട്ടത്തിൽ എത്താനും കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ എല്ലാം വനം വകുപ്പ് അറിയുന്നുണ്ട്. എന്നാൽ ആനകളെ വനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top