24 December Tuesday

ജില്ലാതല ഓണം 
വിപണനമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
നെടുങ്കണ്ടം
നെടുങ്കണ്ടം സഹകരണബാങ്കിന്റെ നേതൃത്വത്തിൽ   ജില്ലാതല സഹകരണ – കൺസ്യൂമർഫെഡ്  ഓണം വിപണനമേള  തുടങ്ങി.  എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടിഎം ജോൺ അധ്യക്ഷനായി.
നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ജയകുമാർ ആദ്യവിൽപ്പന നടത്തി. ഉടുമ്പൻചോല സഹകരണ അസിസ്റ്റന്റ് രജിസ്റ്റർ  മോൻസി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സഹകരണ പെൻഷൻബോർഡ് അംഗം എം സുകുമാരൻ, കൺസ്യൂമർഫെഡ് ജില്ലാ കോഓർഡിനേറ്റർ ബിജു കെ വർഗീസ്, നെടുങ്കണ്ടം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബിന്ദു സഹദേവൻ,  പഞ്ചായത്തംഗം എം എസ് മഹേശ്വരൻ, ബാങ്ക് ഡയറക്ടർമാരായ  സുനിൽകുമാർ മംഗലശ്ശേരി, അനീഷ് ഗോപി,രതീഷ് ഇടമുള പറമ്പിൽ,  സുനിതാമോൾ,പി ടി ജോൺസൺ, ഇന്ദിരാ സുദർശനൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി  ആർ വത്സലൻ സ്വാഗതവും സിന്ധു പ്രകാശ് നന്ദിയും പറഞ്ഞു. നൂറുകണക്കിന് സഹകാരികളും, ബാങ്ക് ജീവനക്കാരും പങ്കെടുത്തു. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലുള്ള  പബ്ലിക് സ്റ്റേജിൽ   12,13 തീയതികളിൽ വിപുലമായ  ഓണം വിപണമേള നടത്തും. ബാങ്കിന്റെ നേതൃത്വത്തിൽ ഒമ്പത്  മുതൽ 14 വരെ  ഓണത്തോട് അനുബന്ധിച്ച് പച്ചടി, കോമ്പയാർ,പുഷ്പകണ്ടം ബ്രാഞ്ചുകളിൽ ഓണം വിപണികൾ ആരംഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top