22 December Sunday

നഗരസഭയ്ക്കെതിരെ സിപിഐ എം ജനകീയ പ്രക്ഷോഭത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
കട്ടപ്പന
നഗരത്തിലെ ചില ഹോട്ടലുകളിൽനിന്ന് തുടർച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധന കർശനമാക്കാത്ത നഗരസഭയ്ക്കെതിരെ സിപിഐ എം ജനകീയ പ്രക്ഷോഭത്തിന്. ബുധൻ രാവിലെ 10ന് നഗരസഭാ ഓഫീസിലേക്ക് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി മാർച്ചും ധർണയും നടത്തും. ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്യും. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നിലച്ചതോടെ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങളാണ് പല ഹോട്ടലുകളിലും വിളമ്പുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ ദേഹാസ്വാസ്ഥ്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് ചികിത്സതേടി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ നഗരസഭയുടെ പരിശോധനകൾ പ്രഹസനമാണ്. പേരിന് മാത്രം പരിശോധന നടത്തി പൂട്ടിക്കുന്ന ഹോട്ടലുകൾ, പിഴ ഈടാക്കി തൊട്ടടുത്തദിവസം തുറക്കാൻ ഒത്താശ ചെയ്യുന്നു. നഗരത്തിലെ ആയിരക്കണക്കിന് സ്ഥാപനങ്ങളിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ചില സ്ഥാപനങ്ങളാണ് തുടർച്ചയായി വീഴ്ചവരുത്തുന്നത്.
കട്ടപ്പനയുടെ ഭക്ഷണപാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരക്കാർക്കെതിരെ നഗരസഭ ഭരണസമിതി നടപടിയെടുത്തില്ലെങ്കിൽ തുടർസമരം സംഘടിപ്പിക്കുമെന്ന് വി ആർ സജി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top