22 December Sunday

യുവാവിന്റെ മരണം കൊലപാതകം: അമ്മയും സഹോദരങ്ങളും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

 പീരുമേട്

പീരുമേട്ടിലെ യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അമ്മയും സഹോദരങ്ങളും പിടിയിലായി. പീരുമേട് വുഡ് ലാൻഡ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബു(29)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ പ്രേമ, സഹോദരങ്ങളായ വിനോദ്, ബിനിത എന്നിവരെ പീരുമേട് സിഐ ഒ വി ഗോപിയും സംഘവും അറസ്റ്റുചെയ്തു. ചൊവ്വാഴ്ചയാണ് ബിപിൻ തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ബന്ധുക്കൾ  ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ സംഭവം പൊലീസിൽ അറിയിച്ചു. തുടക്കത്തിലെ കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു.  തലയ്ക്ക് മർദ്ദനമേറ്റത് മൂലമാണ് മരിക്കാൻ ഇടയാതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന്  ബന്ധുക്കളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 
 സഹോദരിയുടെ മകന്റെ പിറന്നാളാഘോഷം ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ബിബിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. മദ്യലഹരിയിൽ സഹോദരിയുടെ സുഹൃത്തുക്കളെക്കുറിച്ച് ചോദ്യം ചെയ്യുകയും ഇതിലുള്ള തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിബിൻ ബാബു   തടസ്സംപിടിക്കാനെത്തിയ അമ്മ പ്രേമയെ മർദിച്ചു. ഇതുകണ്ട് സഹോദരൻ വിനോദ് ബിബിനെ മർദിക്കുകയും സഹോദരി ബിനിത ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതികൾ മൊഴികൾ മാറ്റി പറഞ്ഞത് പൊലീസിനെ കുഴപ്പിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പീരുമേട് എസ്ഐ ജേക്കബ് റെജി ജോസ്, അഡീഷണൽ എസ്ഐമാരായ നൗഷാദ്, സിയാദ് എന്നിവരും അന്വേഷക സംഘത്തിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top