15 December Sunday

പരാതി പരിഹാരത്തിനായി 
താലൂക്ക് അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024
ഇടുക്കി
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ നടക്കും. എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി പരാതികൾ സ്വീകരിക്കും. പരിഹരിക്കാൻ കഴിയുന്നവ തൽസമയം തീർപ്പാക്കുകയാണ് ലക്ഷ്യം.
karuthal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ്‌ പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സ്വന്തമായോ അക്ഷയ സെന്റർവഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്കിലൂടെയും പരാതി നൽകാം. പോർട്ടൽവഴി ലഭിക്കുന്ന പരാതികൾ ജില്ലാ കലക്‌ടറേറ്റുകളിൽനിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അയക്കും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ പോർട്ടൽ വഴി തിരികെനൽകും.
 
അദാലത്തിൽ  
പരിഗണിക്കുന്ന വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ, സർടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി–വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക–ബുദ്ധി–മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, മാലിന്യ സംസ്കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷൻകാർഡുമായി ബന്ധപ്പെട്ടവ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ളവ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്‌, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/പിഎസ്‌സി സംബന്ധമായവ, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, ഭൂമിസംബന്ധമായ വിഷയങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ജീവനക്കാര്യം, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും, പരിഗണിക്കാത്ത മറ്റ്‌ വിഷയങ്ങൾ, നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവയെല്ലാം പരിഗണിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top