തൊടുപുഴ
ജില്ലയിലെ ആദ്യ മിൽക്ക് എടിഎം മൂന്നാറിൽ പ്രവർത്തനമാരംഭിക്കൊനൊരുങ്ങുന്നു. മൂന്നാർ ലക്ഷ്‍മി ക്ഷീരകർഷക സംഘമാണ് ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ് മെഷീൻ സജ്ജമാക്കുന്നത്. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീൻ ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിർമിച്ചത0്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഷീൻ മൂന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കും. പാൽ കേടുകൂടാതെ സൂക്ഷിക്കാൻ മെഷീനിൽ കൂളർ സംവിധാനമുണ്ട്. ഇതിനു പുറമേ പണം ശേഖരിക്കുന്ന കറൻസി ഡിറ്റക്ടർ, കംപ്രസർ, ക്ലീനിങ് സംവിധാനം എന്നിവയും ഇതിനുള്ളിലുണ്ട്. പണം നൽകി ആവശ്യാനുസരണം പാൽ ശേഖരിക്കാവുന്ന സംവിധാനമാണിതെന്ന് അധികൃതര്‍ പറഞ്ഞു.
ഭാവിയിൽ ക്ഷീരസംഘത്തിൽനിന്ന് ലഭ്യമാകുന്ന സ്‍മാർട്ട് കാർഡ് ഉപയോഗിച്ചോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ പാൽ ശേഖരിക്കാവുന്ന സംവിധാനവും ഒരുക്കും. സംഭരണിയിൽ പാൽ തീരുന്ന മുറയ്‍ക്ക് ലക്ഷ്മി ക്ഷീര സംഘത്തിൽനിന്നുള്ള പാൽ നിറയ്‍ക്കും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഏതു സമയവും ശുദ്ധമായ പശുവിൻ പാൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് മന്ത്രി ജെ ചിഞ്ചുറാണി എടിഎം നാടിന് സമർപ്പിക്കും. കോട്ടയം ജില്ലയിലും മിൽക്ക് എടിഎം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..