17 November Sunday

ചക്കക്കൊമ്പൻ റിസോർട്ട് ഗേറ്റും വീടിന്റെ കതകും തകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കഴിഞ്ഞദിവസം ആനയിറങ്കൽ അണക്കെട്ടിനുസമീപം ഗ്യാപ് റോഡിലെത്തിയ ചക്കക്കൊമ്പൻ

 

ശാന്തൻപാറ
മദപ്പാടിൽ തുടരുന്ന ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ശങ്കരൻപാണ്ടിമെട്ടിലെ റിസോർട്ടിന്റെ ഗേറ്റും വീടിന്റെ കതകും തകർത്തു. ഞായറാഴ്ചയാണ് 301 കോളനിയിലെ ഓമന ശശിയുടെ വീടിന്റെ കതകും കാട്ടുകൊമ്പൻ തകർത്തത്. അരിക്കൊമ്പനെ സർക്കാർ പിടികൂടി തമിഴ്നാട് വനമേഖലയിലേക്ക് മാറ്റിയിരുന്നു. 
അടുത്തിടെ മുറിവാലൻ കൊമ്പൻ ചരിഞ്ഞതോടെ ചക്കക്കൊമ്പൻ ഇവിടെ ആക്രമണവുമായി വിലസുകയാണ്. മദപ്പാട് കാലത്തും ആനയെ കൃത്യമായി നിരീക്ഷിക്കേണ്ട വനപാലകരുടെ അലംഭാവത്തിൽ പ്രതിഷേധം ശക്തമായി. ആനകൾക്ക് മതിയായ ഭക്ഷണവും സൗകര്യങ്ങളുമില്ലാത്തത് ജനവാസമേഖലയിൽ ഇവയുടെ ആക്രമണം ശക്തമാക്കുന്നു. ചക്കകാലവും ഇളംപുല്ലുമായാൽ ചക്കകൊമ്പൻ ഏഴെട്ടുമാസം ഉൾവനത്തിൽ തുടരും. എന്നാൽ മദപ്പാടുള്ളകാലത്തും  വേനൽക്കാലത്തും ശാന്തൻപാറയിൽ ജനവാസമേഖലയിലും റോഡുകളിലും ചക്കക്കൊമ്പന്റെ ആക്രമണം പതിവാണ്. ഈ ആനയെ പ്രദേശത്ത്നിന്ന് മയക്ക് വെടിവച്ച് പിടികൂടി വനംവകുപ്പ് കുങ്കിയാനയാക്കി  മാറ്റണമെന്ന ആവശ്യം ശക്തമായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top