നെടുങ്കണ്ടം
‘സാറേ ഈ വീടുകൾ നമുക്ക് അവർക്ക് കൊടുത്താലോ’, കുരുന്നിന്റെ ചോദ്യം കൂട്ടുകാരുടെയും അധ്യാപകരുടെയും ഉള്ളുലച്ചു. അത് നയിച്ചത് മുണ്ടക്കൈ ഗ്രാമത്തിന്റെ ‘മിനിയേച്ചർ’ നിർമാണത്തിലേക്കാണ്. കോമ്പയാർ സെന്റ് തോമസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗ്രാമം നിർമിച്ചത്. കുട്ടിപ്പുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വീടുകൾ നിർമിച്ചിരുന്നു. ഇതിനിടെയാണ് മുണ്ടക്കൈയുടെ ആശയം പിറന്നത്. കുരുന്ന് കരവിരുതിൽ ആശുപത്രിയും സ്‌കൂളുമുൾപ്പെടെ കുട്ടിഗ്രാമം പിറന്നു.
ദുരന്തഭൂമിയിൽ അനാഥരായിത്തീർന്നവരുടെ ഹൃദയവേദന ഏറ്റെടുത്തുകൊണ്ട് മാനവികതയുടെ നല്ല പാഠം പഠിക്കുകയാണ് ഈ കുരുന്നുവിദ്യാർഥികൾ. സ്‌കൂൾ മാനേജർ ഫാ. ജിപ്‌സൺ ചുള്ളി, പ്രഥമാധ്യാപകൻ ബിജു ജോർജ്, അധ്യാപകരായ ജോബിൻ ജോർജ്, ബിന്ദു ബാബുരാജ് എന്നിവർ പിന്തുണ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..