23 December Monday
മൂലമറ്റം– കോട്ടമല റോഡ്

പണിതിട്ടും പണിതിട്ടും 
പണിതീരാത്തൊരു...

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
മൂലമറ്റം
മൂലമറ്റം – കോട്ടമല റോഡ് നിര്‍മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന ചോദ്യം അന്തരീക്ഷത്തില്‍ കേള്‍ക്കാൻ തുടങ്ങിയിട്ട് കൊല്ലമേറെയായി. മൂലമറ്റം ടൗണിന്റെ വികസന സാധ്യതകൾക്ക് പുതുജീവൻ നൽകുന്നതും ഹൈറേഞ്ച് മേഖലയിലേക്ക് വേ​ഗത്തിലെത്താവുന്നതുമായ റോഡാണിത്. വെറും 1.5 കിലോമീറ്റർ ടാറിങ് പൂർത്തിയായാൽ റോഡ് യാഥാര്‍ഥ്യമാകും. ആശ്രമത്തിന് സമീപമുള്ള മേമൂട്ടം കവലമുതൽ ഉളുപ്പൂണി വരെയുള്ള ഭാഗമാണ് ടാര്‍ ചെയ്യാനുള്ളത്. റോഡ് സഞ്ചാരയോ​ഗ്യമായാല്‍ എറണാകുളം–തേക്കടി റൂട്ടില്‍ 40 കിലോമീറ്ററും തൊടുപുഴ – കട്ടപ്പന റൂട്ടില്‍ 20 കിലോമീറ്ററും കുറയും. ഇത്രയും എളുപ്പ റോഡിനോടാണ് അധികൃതരുടെ അവഗണന. പണി തുടങ്ങിയിട്ട് 50 വര്‍ഷം കഴിഞ്ഞെന്നും ഓര്‍ക്കണം. 
റോഡ് പൂര്‍ത്തിയായാല്‍ മൂലമറ്റത്തെ പിന്നാക്ക മേഖലയായ ഉളുപ്പൂണി, മേമുട്ടം പ്രദേശങ്ങളില്‍ വികസനക്കുതിപ്പ് ഉണ്ടാകും. ഉളുപ്പൂണി, വാഗമൺ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇതുവഴി എളുപ്പത്തിലെത്താം. ഇപ്പോൾ ഹൈറേഞ്ച് മേഖലയിലേക്കുള്ള വാഹനങ്ങൾ അറക്കുളം അശോക കവലയിൽനിന്നും തിരിഞ്ഞ് കുളമാവ് വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ കോട്ടമല റോഡ് യാഥാർഥ്യമായാൽ വാഹനങ്ങൾ മൂലമറ്റം ടൗണിലൂടെ കടന്നുപോകും. മൂലമറ്റത്തെ വ്യാപാര മേഖലയ്‍ക്കും ഇത് ഉണർവേകും. റോഡിന് വേണ്ടി പലവട്ടം കോടികള്‍ എസ്‍റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു. പണി മാത്രം പൂര്‍ത്തിയായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top