17 November Sunday

വയനാടിനെ ചേര്‍ത്തുപിടിച്ച് 
ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
കട്ടപ്പന
വയനാടിന്റെ പുനരധിവാസത്തിന്റെ ഭാഗമായി വീടുകൾ നിർമിക്കാൻ തുക കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ നടത്തിവരുന്ന ധനസമാഹരണം ആവേശത്തോടെ മുന്നോട്ട്. വണ്ടൻമേട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച നാലുലക്ഷം രൂപ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആദ്യമായി ക്വാട്ട പൂർത്തീകരിക്കുന്ന ബ്ലോക്ക് കമ്മിറ്റിയാണ് വണ്ടൻമേട്, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് സമാഹരിച്ച പാഴ്‌വസ്തുക്കളും ചക്കയും വിറ്റാണ് തുക സമാഹരിച്ചത്.
ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, സിപിഐ എം വണ്ടൻമേട് ഏരിയ സെക്രട്ടറി ടി എസ് ബിസി, ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ ബി അനൂപ്, ജില്ലാ സെക്രട്ടറിയറ്റംഗം എസ് രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ബിബിൻ ബാബു, നിത്യാ മാത്യു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top