21 December Saturday

തോട്ടം മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
ധീരജ് ന​ഗർ(തൊടുപുഴ)
തോട്ടം തൊഴിലാളി മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാൻ പ്രത്യേക പദ്ധതി തയാറാക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
സമൂഹ്യപരമായും വിദ്യാഭ്യാസപരമായും എക്കാലവും ഒരു പിന്നാക്ക മേഖലയായാണ് തോട്ടം മേഖലകളെ കാണുന്നത്. സാമ്പത്തിക പരിമിതിയും വി​ദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്‌തതയുമാണ് ഈ മേഖലയെ പിന്നോട്ടടിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളേക്കാൾ തോട്ടം തൊഴിലാളി മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. തോട്ടം മേഖലകൾ അധികമുള്ള ജില്ലയിലെ വിദ്യഭ്യാസ രം​ഗത്തെ തന്നെ ഇത് ബാധിക്കാനുള്ള സാധ്യതയുണ്ട്. തോട്ടം തൊഴിലാളി മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
    പുതിയകാല വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകാൻ ഒന്നായ് പ്രവർത്തിക്കാമെന്ന പ്രതിജ്ഞയോടെയാണ് സമ്മേളനം സമാപിച്ചത്. കഴിഞ്ഞ ഒരുവർഷത്തെ സംഘടനാ പ്രവർത്തനത്തിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി പരിഹരിക്കേണ്ടവ പരിഹരിച്ച് കൂടുതൽ കരുത്തോടെ ജില്ലയിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്‍ഥാനമാക്കി എസ്എഫ്ഐയെ മാറ്റുമെന്ന ദൃഡനിശ്ചയത്തോടെ പ്രതിനിധികൾ പിരിഞ്ഞു. 
രണ്ടുദിവസമായി ധീരജ് ന​ഗറിലായിരുന്നു (തൊടുപുഴ ഷെറോൺ ഓഡിറ്റോറിയം) സമ്മേളനം. ചർച്ചകൾക്ക് ടോണി കുര്യാക്കോസും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും മറുപടി പറഞ്ഞു. കേന്ദ്ര എക്‍സിക്യൂട്ടീവ് അംഗം എ എ അക്ഷയ്, സംസ്ഥാന സെക്രട്ടറിയറ്റം​​ഗങ്ങളായ കെ വി സരിത, മെൽവിൻ ജോസഫ്, സംസ്ഥാന കമ്മിറ്റിയം​ഗം പ്രജിത്ത് കെ ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top