21 December Saturday

ഓണാവേശം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
കട്ടപ്പന
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന കൂട്ടായ്മയുടെ ഓണാഘോഷം ശനി വൈകിട്ട് അഞ്ചിന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും. കവി ഗിരീഷ് പുലിയൂർ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോൻ പ്രതിഭകളെ ആദരിക്കും. ശുചീകരണ തൊഴിലാളികൾക്ക് നഗരസഭ ചെയർപേഴ്‌സൺ ബീനാ ടോമി ഓണക്കോടി നൽകും. തുടർന്ന് സംഗീതവിരുന്നും പായസ വിതരണവും 7.30ന് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയംതുടിയുടെ നാടൻപാട്ട് അവതരണവും നടക്കും.
കട്ടപ്പന
കെഎസ്ഇബി ഇലക്‍ട്രിക്കൽ ഡിവിഷൻ ഓഫീസിൽ ഓണാഘോഷം എക്‌സിക്യൂട്ടീവ് എൻജിനിയർ ടോണി എം കീരംചിറ ഉദ്ഘാടനംചെയ്തു. ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്ക് മധുരം നൽകി. അസിസ്റ്റന്റ് എൻജിനിയർമാരായ ലൈജു കെ ജോസഫ്, അനു തോമസ്, സീനിയർ സൂപ്രണ്ടുമാരായ വി ആർ ബിജുമോൻ, കെ എൽ ശ്രീലത, കെ ജി ബിജുമോൻ, സബ് എൻജിനീയർ മനോജ് കെ പിള്ള തുടങ്ങിയവർ സംസാരിച്ചു.
തൊടുപുഴ 
ഓണത്തോടനുബന്ധിച്ച്‌ കുമാരമംഗലം സഹകരണ ബാങ്കിന്റെ ഏഴല്ലൂർ ശാഖയിൽ ഓണവിപണി ആരംഭിച്ചു. കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണവിപണി ബാങ്ക്‌ പ്രസിഡന്റ്‌ കെ കെ മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top