22 December Sunday

തുറന്നു ആകാശപാത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

മാട്ടുപ്പെട്ടി ജലാശയത്തിലിറങ്ങിയ 
ജലവിമാനം കാണാനെത്തിയവരുടെ 
തിരക്ക്

മൂന്നാർ 
മൂന്നാറിന്റെ  ടൂറിസം വികസനത്തിന് ഊർജം പകർന്ന്  കൊച്ചിയിൽനിന്നും ആകാശപാതയിലൂടെ സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങി. ചരിത്രത്തിലാദ്യമായി എത്തിയ വിമാനം  മൂന്നാറിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കം കുറിച്ചു. പരീക്ഷണപറക്കലിലൂടെ ടൂറിസം രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൊച്ചി, കോഴിക്കോട് തുടങ്ങിയ വൻനഗരങ്ങളിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ജില്ലയുടെ പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിച്ച് മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങാൻ കഴിയും. 
മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശ കാഴ്ചകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് ഹരമേകും. ഇന്ത്യയിലെ തന്നെ ഉയർന്ന പ്രതലത്തിലെ ജലാശയമായ മാട്ടുപ്പെട്ടി ഡാമിലെ ലാൻഡിങ് ഏവരെയും വിസ്മയത്തിലാഴ്ത്തി. മാട്ടുപ്പെട്ടി സന്ദർശനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നും എത്തുന്ന വിനോദ സഞ്ചാരികൾക്ക് ബോട്ടിങ് നടത്തുന്നതിനിടെ പറന്നിറങ്ങുന്ന ജലവിമാനം പുത്തൻ അനുഭവമായി മാറുമെന്നതിൽ സംശയമില്ല. 
കൊച്ചിയിൽനിന്ന് സീപ്ലെയിൻ എത്തുന്നതറിഞ്ഞ് രാവിലെ മുതൽ സഞ്ചാരികൾ ഉൾപ്പെടെ തന്നെ നൂറുകണക്കിന് ആളുകളാണ് മാട്ടുപ്പെട്ടി ബോട്ടിങ് ലാൻഡിങ്ങിൽ തടിച്ചുകൂടിയത്. 11 ഓടെ എത്തിയ വിമാനത്തെആർപ്പു വിളിച്ചും കരഘോഷങ്ങളോടും കൂടിയാണ് ഒന്നടങ്കം സ്വീകരിച്ചത്.  12 ഓടെ മന്ത്രി റോഷി അഗസ്റ്റിനെയും കയറ്റി ജലവിമാനം ജലാശയത്തിൽനിന്ന് പുറപ്പെട്ടു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top