മൂന്നാർ
മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങിയ സീപ്ലെയിൻ വീക്ഷിക്കാനെത്തിയത് ആയിരങ്ങൾ. കൊച്ചിയിൽനിന്നും വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വിനോദസഞ്ചാരികളും നാട്ടുകാരും ബോട്ടിങ് സെന്ററിൽ എത്തി. തിരക്ക് ഒഴിവാക്കുന്നതിന് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും മാട്ടുപ്പെട്ടിയിലെത്തിയവർക്ക് നിരാശപ്പെടേണ്ടതായി വന്നില്ല. ലാന്റിങ് കാണുന്നതിന് എല്ലാവരെയും ബോട്ടിങ് സെന്ററിൽ പ്രവേശിക്കാൻ അധികൃതർ അനുമതി നൽകി. ഉച്ചവരെ ബോട്ടിങ് നിർത്തിവച്ചു. ജില്ലയിൽതന്നെ ആദ്യസംഭവമായതിനാൽ തടിച്ചു കൂടിയവർക്ക് വിസ്മയ കാഴ്ചയായി. ജലവിമാനത്തിനു സമീപമെത്തി ഫോട്ടോ എടുത്തും സെൽഫിയെടുത്തുമാണ് സഞ്ചാരികൾ മടങ്ങിയത്. ചിലർക്കെല്ലാം പ്ലെയിനുള്ളിൽ കടന്നു ചെല്ലാനും കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..