21 November Thursday
ശബരിമല മണ്ഡലകാലം

ഹരിത തീർഥാടനം 
പ്രോത്സാഹിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
ഇടുക്കി
ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച്‌ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഇടുക്കി–തേനി അന്തർ സംസ്ഥാനയോഗം ചേർന്നു. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഇടുക്കി കലക്ടർ വി വിഗ്നേശ്വരി, തേനി കലക്ടർ ആർ വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വിവിധ വകുപ്പുകളും പഞ്ചായത്തുകളും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
സുരക്ഷയൊരുക്കും
തീർഥാടനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട്-–കേരള സർക്കാരുകൾ ചേർന്ന്‌ നടപ്പാക്കും. തമിഴ്‌നാട് സർക്കാർ പുല്ലുമേട് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം വിന്യസിക്കും. കമ്പം–തേക്കടി പാതയിൽ പട്രോൾ ടീമിനെയും നിയോഗിക്കും. കൂടാതെ മെഡിക്കൽ ടീമിനെയും പ്രധാന കേന്ദ്രങ്ങളിൽ ആംബുലൻസും സജ്ജീകരിക്കും. പ്രധാനമായും റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവൽക്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സ്‌ക്വാഡുകളുടെ പരിശോധന കർശനമാക്കും. കലക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജീകരിച്ചിട്ടുണ്ട്‌. എല്ലാ വകുപ്പുകളിലും കൺട്രോൾ റൂമുകൾ തുറക്കണമെന്ന്‌ ജില്ലാ കലക്‌ടർ നിർദേശിച്ചു. ഈ വർഷം തിരക്കുകൂടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മാത്രം ബൈറൂട്ട് സംവിധാനം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top