22 December Sunday
15 വർഷത്തിനുശേഷം

അഭിമാനം 
തൊട്ടിയാർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
ഇടുക്കി
ഒന്നര പതിറ്റാണ്ടിനുശേഷം പെരിയാർ നദീതടത്തിലെ 40 മെഗാവാട്ട്‌ ശേഷിയുള്ള അഭിമാനമായ തൊട്ടിയാർ ജലവൈദ്യുത പദ്ധതിയും കരിമണലിലെ പവർഹൗസും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്‌ കഴിഞ്ഞ ഒക്ടോബർ 28നാണ്‌. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലക്ഷ്യമിടുന്നത്‌. ദേവിയാർ പുഴയിലെ ജലമുപയോഗിച്ച്‌ രണ്ട് ജനറേറ്ററുകർ സ്ഥാപിച്ചാണ്‌ കാഞ്ഞിരവേലി നീണ്ടപാറ പവർഹൗസിൽ വൈദ്യുതി  ഉൽപ്പദനം. അടിമാലി മന്നാംകണ്ടം വില്ലേജിലാണ് പദ്ധതി. വാളറയിൽ നിർമിച്ച കോൺക്രീറ്റ് തടയണയിലാണ്‌ പദ്ധതിക്കാവശ്യമായ ജലം സംഭരിക്കുന്നത്. ഇവിടെനിന്ന്  കനാലിലൂടെ ജലം ടണൽവഴി 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്കിലെത്തിക്കും. 474.3 മീറ്റർ ഉയരത്തിൽനിന്നും പ്രവഹിക്കുന്ന ജലം പവർഹൗസിലെ വെർട്ടിക്കൽ ഷാഫ്റ്റ് പെൽട്ടൺ ടർബൈനുകളെ ചലിപ്പിക്കും. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 11കെവി/220കെവി ട്രാൻസ്‍ഫോർമറുകളിലൂടെ സ്വിച്ച് യാർഡിലെത്തും. ലോവർപെരിയാർ -ചാലക്കുടി 220 കെവി ലൈനിലേക്ക് പ്രവഹിക്കും. പെരിയാർ നദിക്ക് കുറുകെ 110മീറ്റർ നീളമുള്ള പാലവും നിർമിച്ചിട്ടുണ്ട്‌. പദ്ധതിക്കാവശ്യമായ  23.05 ഹെക്ടറാണ് വിലനൽകി ഏറ്റെടുത്തത്.  188കോടിക്ക് പൂർത്തിയാക്കാനായി. 2030 ഓടെ 10,000 മെഗാവാട്ടാണ്  ജലവൈദ്യുതി പദ്ധതിയിൽനിന്ന് ആകെ സർക്കാർ ലക്ഷ്യമിടുന്നത്. വൈദ്യുതരംഗത്ത് സ്വയം പര്യാപ്തതയെന്നതാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിട്ടുള്ള പ്രവർത്തനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top