27 December Friday
13 പേർക്ക്‌ പരിക്ക്

ഏലത്തോട്ടം തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020
 നെടുങ്കണ്ടം
മഞ്ഞപ്പെട്ടി കാമാക്ഷിവിലാസത്ത് പെരുംതേനീച്ച ആക്രമണത്തില്‍ 13 സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. കാമാക്ഷിവിലാസം മേഘാ പ്ലാന്റേഷനില്‍ ബുധനാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. പരിക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘാ പ്ലാന്റേഷനില്‍ ഏലത്തിന് കവാത്ത് ജോലികള്‍ ചെയ്യുന്നതിനിടെ മണ്ണിലെ പെരുന്തേനീച്ചയുടെ കൂട്ടില്‍ വാക്കത്തി കൊള്ളുകയായിരുന്നു. ഈ സമയം ഇരുപത്തഞ്ചോളം പേർ ഇവിടെയുണ്ടായിരുന്നു.
തേനീച്ച ഇളകിയതോടെ തൊഴിലാളികള്‍ നാലുപാടും ചിതറിയോടി. പൊന്നാമല സ്വദേശികളായ കുഞ്ഞുമോള്‍, ലിസി, കാമാക്ഷിവിലാസം സ്വദേശികളായ എല്‍സമ്മ, വിജയ, ജ്യോതി, മഹേശ്വരി, മീനമ്മാള്‍, ഈശ്വരി, ജയന്തി, തമിഴ്‌നാട്ടില്‍നിന്നു എത്തിയ വിജി, റാണി, കാമാക്ഷി, പൊന്നുത്തായി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മഹേശ്വരി, മീനമ്മാള്‍ എന്നിവരാണ്‌ ഗുരുതരാവസ്ഥയിലുള്ളത്‌.  ഇവര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും പലര്‍ക്കും അനുഭവപ്പെട്ടു. തേനീച്ച ആക്രമണം ഉണ്ടായതോടെ സമീപ തോട്ടങ്ങളിലെ തൊഴിലാളികള്‍ ഭീതിയിലായി. മേഘാ പ്ലാന്റേഷന്റെ സമീപത്തെ മൂന്ന് തോട്ടങ്ങളിലായി നൂറിലധികം പേര്‍ ജോലി ചെയ്തിരുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top