05 December Thursday

മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

മൂന്നാർ 

ഇരവികുളം ദേശീയോദ്യാനത്തിലെ നവീകരിച്ച ഇക്കോ ടൂറിസം സെന്ററും മൂന്നാർ ആർആർടി കെട്ടിടവും മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. വെള്ളി രാവിലെ 9.30ന് ഇരവികുളം ദേശീയോദ്യാനത്തിൽ നടക്കുന്ന യോഗത്തിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. പാമ്പാടുംചോല ദേശീയോദ്യാനത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 320 ഹെക്ടർ സ്ഥലത്ത് അധിനിവേശ വൈദേശിക സസ്യങ്ങളെ നിർമാർജനം ചെയ്ത് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top