23 December Monday

എൻജിഒ യൂണിയൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

 

കോട്ടയം 
പ്രോസസ്സ് സർവർമാരുടെ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി മനേഷ് ജോൺ സംസാരിച്ചു. വൈക്കം മുൻസിഫ് കോടതിക്ക് മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ വിപിനനും ചങ്ങനാശേരി മുനിസിഫ് കോടതിക്ക് മുമ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഷാവോ സിയാങ്ങും ഉദ്ഘാടനം ചെയ്തു. പാലാ മുൻസിഫ് കോടതിക്ക് മുന്നിൽ   എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി സന്തോഷ് കുമാറും ഏറ്റുമാനൂർ കോടതിക്ക് മുന്നിൽ  ഏരിയ സെക്രട്ടറി അലക്സ് പി പാപ്പച്ചനും കാഞ്ഞിരപ്പള്ളി  കോടതിക്ക് മുന്നിൽ  ഏരിയ പ്രസിഡന്റ്‌ പ്രദീപ് പി നായരും ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top