തൂക്കുപാലം
ചെങ്കൊടികൾ കൈകളിലേന്തി ആയിരങ്ങൾ പങ്കെടുത്ത പടുകൂറ്റൻറാലിയോടെ സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനം തൂക്കുപാലത്ത് സമാപിച്ചു. കർഷക പോരാട്ടത്തിൽ ചുവന്ന കുടിയേറ്റ മണ്ണ് അക്ഷരാർഥത്തിൽ ചെങ്കടലായി. തൂക്കുപാലം വിജയമാത സ്കൂൾ അങ്കണത്തിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കർഷകരും കുട്ടികളും സ്ത്രീകളുൾപ്പെടെ നാനാവിഭാഗങ്ങൾ മഴയെ അവഗണിച്ച് പ്രകടനത്തിൽ പങ്കെടുത്തു.
മുൻനിരയിൽ വാദ്യമേളത്തിന്റെ തൊട്ടുപിന്നിലായി ചുവപ്പ്സേന മാർച്ച് ചെയ്തു. തൊട്ടുപിന്നിലായി ഏരിയ നേതാക്കളും പത്തുലോക്കൽ കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകരും ബഹുജനങ്ങളും അണിനിരന്നു. ടൗൺചുറ്റി പൊതുസമ്മേളന നഗരിയിലേയ്ക്ക് എത്തി.
യോഗത്തിൽ ഏരിയ സെക്രട്ടറി വി സി അനിൽ അധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി വി വർഗീസ്, എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, ടി എം ജോൺ, രമേഷ് കൃഷ്ണൻ, വിജയകുമാരി എസ് ബാബു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിൽ രക്തസാക്ഷി അനീഷ് രാജന്റെ അച്ഛൻ രാജനെയും അമ്മ സബിതയെയും എ വിജയരാഘവൻ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..