24 November Sunday
ജില്ലാ ക്ഷീരകർഷക സംഗമം

മൂന്നാറിൽ ക്ഷീരലയ പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ജില്ലാ ക്ഷീരകർഷക സംഗമം മൂന്നാറിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

 
മൂന്നാർ 
ജില്ലാ ക്ഷീരകർഷക സംഗമവും സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട ക്ഷീരലയ പദ്ധതിയും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ടൗണിൽ സ്ഥാപിച്ച മിൽക്ക് എടിഎമ്മിന്റെ  ഉദ്ഘാടനവും നടന്നു. ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ടി ബിനു, ഇആർസിഎംപിയു ചെയർമാൻ എം ടി ജയൻ,  സിപിഐ ജില്ലാ സെക്രട്ടറി കെ സലീംകുമാർ, ലക്ഷ്മി ക്ഷീര സംഘം പ്രസിഡന്റ്‌ ഐ ഗുരുസ്വാമി എന്നിവർ സംസാരിച്ചു. ക്ഷീര വികസന ഡയറക്ടർ ആസിഫ് കെ യൂസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് ക്ഷീര വികസന സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി  ഉദ്ഘാടനം ചെയ്തു. കെസിഎംഎംഎഫ് ബോർഡംഗം കെ കെ ജോൺസൻ അധ്യക്ഷനായി. ടി ആർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്  ക്ഷീരോൽപ്പാദന മേഖല- മാറ്റങ്ങൾ അനിവാര്യം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. കേരള വെറ്ററിനറി അസി. പ്രൊഫ. ഡോ. എസ് ആർ ശ്യാം സൂരജ് അവതരണം നടത്തി. ജില്ലാ ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ ജിസ ജോസഫ് മോഡറേറ്ററായിരുന്നു. ജില്ലയിലെ മികച്ച ക്ഷീര കർഷകർ, മികച്ച ക്ഷീര സംഘം, ത്രിതല പഞ്ചായത്തുകൾ, ക്വിസ്, കായികം, ഫോട്ടോഗ്രാഫി മത്സര വിജയികൾ, ക്ഷീരലയം പദ്ധതിക്ക് സ്ഥലം അനുവദിച്ച കണ്ണൻ ദേവൻ ഹിൽസ് പ്ലാൻ്റേഷൻ കമ്പനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top