ശാന്തൻപാറ
ശാന്തൻപാറ മേഖലയിലെ ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ വ്യാപകനാശം വിതയ്ക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഏലം ഉൽപ്പാദനം വൻതോതിൽ കുറഞ്ഞ് കർഷകർ വൻ പ്രതിസന്ധി നേരിടുകയാണ്. ഈ സമയത്താണ് ഒച്ചുകൾ വൻതോതിൽ പെരുകി കർഷകർക്ക് ഇരുട്ടടി സമ്മാനിക്കുന്നത്. ഏലച്ചെടിയുടെ പൂവുകളും കായും ഏലത്തണ്ടുകളും ഇലയുംവേഗത്തിൽ തിന്നുതീർക്കുന്ന ഒച്ചുകൾ കർഷകർക്ക് കനത്തവരുമാന നഷ്ടമാണുണ്ടാക്കുന്നത്.
ഉപ്പ് ലായനിയും കൂടിയ അളവിൽ കീടനാശിനികളും തളിച്ച് ഇവയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരുതവണ ആയിരത്തിലധികം മുട്ടകളിട്ട് ഇവ പെരുകുകയാണ്. ഇവയെ പ്രതിരോധിക്കാൻ കൃഷിവകുപ്പ് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കണമെന്ന ആവശ്യം ശക്തമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..