22 December Sunday

കൊട്ടിക്കയറിയ മേളപ്പെരുമയുടെ 
6 തലമുറ

ടി ജോർജ്കുട്ടിUpdated: Monday Oct 14, 2024

നാദബ്രഹ്മം ചെണ്ടമേള സംഘം

ഏലപ്പാറ
ഏലപ്പാറയുടെ താളസ്‌മരണകളിലേക്ക്‌ കൊട്ടിക്കയറിയ ആറുതലമുറയുടെ ചരിത്രമാണ്‌ നാദബ്രഹ്മം ചെണ്ടമേള സംഘത്തിന്‌ പറയാനുള്ളത്‌. നാടിന്റെ സാംസ്‌കാരിക വേദികളെ മേളപ്പെരുക്കത്തിൽ അവിസ്‌മരണീയമാക്കിയ അമരക്കാർ. ഉത്സവപ്പറമ്പുകളിലും ആഘോഷ പരിപാടികളിലും ആവേശം പൂര്‍ണമാകണമെങ്കിൽ നാദബ്രഹ്മത്തിന്റെ ചെണ്ടമേളം കൂടിയേതീരൂ.  
1950കളിൽ വൈക്കം തലയോലപ്പറമ്പിൽനിന്ന്‌ മലയോര ജില്ലയിലേക്ക്‌ കുടിയേറിയ ആദ്യകാല മേള പ്രമാണി മോഹനന്റെ കുടുംബത്തിലെ ഇന്നത്തെ തലമുറക്കാരാണ് ഇപ്പോൾ കലാസംഘത്ത നയിക്കുന്നത്. പാരമ്പര്യമായി കൈമാറികിട്ടിയ കലയെ ആറാം തലമുറയും ഉപാസനയായി കൊണ്ടുനടക്കുന്നു. ഏലപ്പാറ ജിയുപിഎസ് സ്കൂളിലെ റിട്ട. അധ്യാപ Add Section
കനായ എം ബേബിയാണ്‌ നാദബ്രഹ്മം ചെണ്ടവാദ്യ കലാസമിതിയുടെ ഡയറക്‌ടർ.
കേരളത്തിലുടനീളവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നാദബ്രഹ്മം കലാസംഘം മേളം അവതരിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലും പുറത്തുമായി നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. 2010ൽ കേന്ദ്രമന്ത്രി സുബോദ്‌ കാന്ത് സഹായിൽനിന്നും 2018ൽ ഉത്തർപ്രദേശ് ഗവർണർ റാം നായിക്കിൽനിന്നും അവാർഡ്‌ ഏറ്റുവാങ്ങി.
നാദബ്രഹ്മം ചെണ്ടവാദ്യ കലാസമിതി ഏലപ്പാറയിൽ സംഗീത സ്‌കൂളും നടത്തുന്നുണ്ട്‌. ചെണ്ട കൂടാതെ തബല, ചിത്രരചന, ഓർഗൺ, ഗിറ്റാർ, വയലിൻ, ശാസ്ത്രീയ നൃത്തം തുടങ്ങി നിരവധി കലകളിൽ പരിശീലനം നൽകുന്നു. സ്കൂൾ കലോത്സവങ്ങളിൽ ചെണ്ട, തായമ്പക, ചെണ്ടമേളം എന്നീയിനങ്ങളിൽ നാദബ്രഹ്മം കലാസംഘത്തിന്റെ വിദ്യാർഥികളും സമ്മാനം നേടാറുണ്ട്‌. ഇന്ന്‌ കേരളത്തിലെ വിവിധ മേളസംഘങ്ങളിൽ ബേബിയുടെ അനവധി ശിഷ്യഗണങ്ങൾ മേളക്കാരായുണ്ട്‌. ബേബിയുടെ രണ്ട് മക്കളിലൂടെ വാദ്യകല അടുത്ത തലമുറയിലേക്ക്‌ കൈമാറിക്കഴിഞ്ഞു. മൂത്തമകൻ ഡോ. ബിനുമോൻ ഹിന്ദുസ്ഥാനി തബലയിൽ ഡോക്ടറേറ്റും നേടി. ഇളയമകൻ അനീഷ് ഏലപ്പാറ ഗവ. യുപി സ്കൂൾ അധ്യാപകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top