കുമളി
ക്രിസ്മസ് പുതുവത്സര അവധിക്ക് നാട്ടിലേക്ക് എത്തുന്നവർക്ക് ഉപകാരപ്രദമായി കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്. കോട്ടയം -കുമളി -ചെന്നൈ സൂപ്പർ ഡീലക്സ് ബസാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത്. 19 നും 20നും കോട്ടയം -കുമളി -ചെന്നൈയുണ്ടായിരിക്കും. ഇരുപതിനും 21 നും ചെന്നൈ -കുമളി -കോട്ടയം സർവീസ് ഉണ്ടായിരിക്കും. ഓൺലൈൻ ബുക്കിങ്ങിനായി onlineksrtcswift.com അല്ലെങ്കിൽ enteksrtc neo oprs എന്ന ആപ്പ് വഴിയോ ബുക്ക് ചെയ്യാൻ സാധിക്കും.
കെഎസ്ആർടിസിയുടെ കുമളി ഡിപ്പോയിലും ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും യാത്രക്കാർ പരമാവധി സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..