22 December Sunday

സിപിഐ എം മൂന്നാർ ഏരിയ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

സിപിഐ എം മൂന്നാർ ഏരിയ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മൂന്നാർ  
തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ഈറ്റില്ലമായ മൂന്നാറിൽ സിപിഐ എം ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം. സീതാറാം യെച്ചൂരി നഗറിൽ(ഹൈ ആൾട്ടിറ്റ്യൂഡ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ താൽക്കാലിക അധ്യക്ഷനായി. പഴയ മൂന്നാറിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ എം ലക്ഷ്മണൻ പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അഡ്വ. എ രാജ എംഎൽഎ രക്തസാക്ഷി പ്രമേയവും ഏരിയ കമ്മിറ്റിയംഗം ജോബി ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി ശശി, ആർ തിലകൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. എം ലക്ഷ്മണൻ, അഡ്വ. എ രാജ എംഎൽഎ, സുശീല ആനന്ദ് എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. വിവിധ കമ്മിറ്റികൾ:- മിനിറ്റ്സ്–- ജോബി ജോൺ(കൺവീനർ), പാട്രിക് വേഗസ്, വി ഒ അജിമോൻ, ആർ സുരേന്ദ്രൻ, ലളിത ശിവൻ. ക്രഡൻഷ്യൽ–- എം രാജൻ(കൺവീനർ), ജെ  ജയപ്രകാശ്, എസ് സ്റ്റാലിൻ, പി കെ കൃഷ്ണൻ, എം ജ്ഞാനദുരൈ. പ്രമേയം–- വി ഒ ഷാജി(കൺവീനർ), എം മഹേഷ്, വി മാരിയപ്പൻ, എം സമുദ്രപ്പാണ്ടി, സെൽവമണി. ഏരിയ സെക്രട്ടറി കെ കെ വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. 
ഏരിയയിലെ 11 ലോക്കൽ സമ്മേളനങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 168 പേർ പങ്കെടുക്കുന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ, പാർടിയുടെ ആദ്യകാല പ്രവർത്തകർ, വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയവർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top