ഇടുക്കി
വിജ്ഞാനത്തിന്റെ അനന്തവിതാനത്തിലേക്ക് പുതുതലമുറയെ പ്രാപ്തരാക്കുന്ന അറിവുത്സവത്തിന് സ്‌കൂളുകളിൽ ആവേശ തുടക്കം.
ജീവിത വിജയത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാന വിദ്യാഭ്യസ ഘടകമായ വിജ്ഞാനലോകം കീഴടക്കുകയെന്ന ലക്ഷ്യത്തിന് പൊതുസമൂഹത്തിന്റെയാകെ വലിയ പിന്തുണയാണ് ലഭിച്ചുവരുന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസവകുപ്പുമെല്ലാം പ്രശ്‌നോത്തരിയെ അറിവിന്റെ ആനന്ദോത്സവമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയും കൈവന്നു. ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്നായി നൂറുകണക്കിന് കൗമാരക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്. പതിമൂന്നാം വർഷത്തിലേക്ക് കടന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പീരുമേട് സിപിഎം ഹയർസെക്കൻഡറി സ്കൂളിലായിരുന്നു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് ഉദ്ഘാടനം ചെയ്‌തു. പീരുമേട് എഇഒ എം രമേശ് അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ എം പി ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവംഗം എ എം ഷാജഹാൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ കെ എസ് സുരേഷ്, ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ ടി രാജീവ് എന്നിവർ സംസാരിച്ചു. ഏഴ് സബ്ജില്ലകളിലെ 512 സ്‌കൂളുകളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ ടാലന്റ് ഫെസ്റ്റ് സ്‌കൂൾതലത്തിൽ പങ്കെടുത്തു. സ്‌കൂൾതല വിജയികൾക്ക് 28ന് നടക്കുന്ന സബ്ജില്ലാതലത്തിൽ പങ്കെടുക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..