മൂന്നാർ
ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ കൃഷി നശിപ്പിച്ചു. കണ്ണൻദേവൻ കമ്പിനി ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലാണ് ചൊവ്വാഴ്ച രാത്രിയോടെ എത്തിയ പടയപ്പയാണ് കൃഷി നശിപ്പിച്ചത്. ബുധൻരാവിലെ വരെ പ്രദേശത്ത് തന്നെ പടയപ്പ നിലയുറപ്പിച്ചുനിന്നു. തൊഴിലാളികൾ കൃഷി ചെയ്തിരുന്ന ബട്ടർ ബീൻസ്, ക്യാരറ്റ്, ക്യാബേജ് തുടങ്ങിയ കൃഷികളാണ് ആനനശിപ്പിച്ചത്. പിന്നീട് നാട്ടുകാർ ആനയെ കാട്ടിലേക്ക് തുരത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..