22 December Sunday

പൂച്ചപ്ര കൊലപാതകം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
മൂലമറ്റം
പൂച്ചപ്രയിൽ മധ്യവയസ്കൻ കുത്തേറ്റുമരിച്ച സംഭവത്തിൽ സുഹൃത്തും ബന്ധുവുമായ വാളിയംപ്ലാക്കൽ ജയൻ(35) പിടിയിൽ. കുളമാവ് വനത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കാഞ്ഞാർ പൊലീസ് കുളമാവ് പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പൂച്ചപ്ര വാളിയംപ്ലാക്കൽ കൃഷ്ണനെയാണ്(ബാലൻ–-48) കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനി രാത്രിയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാസങ്ങൾക്ക് മുമ്പ് ജയൻ ബാലന്റെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ശനി രാത്രിതന്നെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കാഞ്ഞാർ, കുളമാവ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന്‌ നടത്തിയ തെരച്ചിലിൽ കുളമാവ് വലിയമാവ് വനപ്രദേശത്തുനിന്നാണ്‌ തിങ്കൾ രാവിലെ പ്രതിയെ പിടികൂടിയത്‌. കൊലചെയ്യാനുപയോഗിച്ച കത്തി എട്ടാംവളവിൽ കാട്ടിൽനിന്ന്‌ കണ്ടെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെയും തൊടുപുഴ ഡിവൈഎസ്‌പി ഇമ്മാനുവേൽ പോളിന്റെയും നിർദേശപ്രകാരം കുളമാവ് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ, കാഞ്ഞാർ പ്രിൻസിപ്പൽ എസ്ഐ ബൈജു, പി ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top