21 November Thursday

കുരുന്നുകൾക്ക്​ ആഘോഷദിനം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
ഇടുക്കി
കുരുന്നുകൾക്ക്​ സന്തോഷത്തിന്റെ ശിശുദിനം സമ്മാനിച്ച്‌ ജില്ലാതല ശിശുദിനാഘോഷം. വിവിധ പരിപാടികളുടെ അകമ്പടിയോടെ ആഘോഷങ്ങൾ വർണാഭമായി. രാവിലെ എട്ടിന് ചെറുതോണി ബസ്‌ സ്റ്റാൻഡ് പരിസരത്ത് കലക്ടർ വി വിഗ്നേശ്വരി പതാക ഉയർത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് പോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി ദയാ മോനിഷ് റാലി നയിച്ചു. ന്യൂമാൻ എൽപി സ്‌കൂളിനാണ് റാലിയിൽ ഒന്നാംസ്ഥാനം. 
സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ദയാ മോനിഷ് ഉദ്ഘാടനംചെയ്തു. കുട്ടികളുടെ സ്പീക്കർ അന്ന മനോജ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആൻസി തോമസ് ശിശുദിന സ്റ്റാമ്പ് പ്രകാശനംചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ ശിശുദിന സന്ദേശം നൽകി. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ എസ് ഗീതാകുമാരി പ്രതിഭകളെ ആദരിച്ചു. വർണോത്സവ വിജയികൾക്ക്‌ പഞ്ചായത്തംഗം നിമ്മി ജയൻ സമ്മാനങ്ങൾ നൽകി. ആഷ്വിൻ ബെന്നി നന്ദി പറഞ്ഞു.  
ജില്ലയിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.
കട്ടപ്പന
മുരിക്കാട്ടുകൂടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റും സോഷ്യൽ സർവീസ് സ്‌കീമും മുരിക്കാട്ടുകുടി അങ്കണവാടിയും ചേർന്ന് ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയും മധുരപലഹാര വിതരണവും നടത്തി. വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. 
 സ്‌കൂൾ പരിസരത്ത് ഫലവൃക്ഷത്തെെകൾ നട്ടു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ തങ്കമണി സുരേന്ദ്രൻ, പ്രഥമാധ്യാപകൻ എസ് മുനിസ്വാമി, പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളിൽ, അധ്യാപകരായ ചാന്ദിനി മനോജ്, ഷൈനി ജോസഫ്, ലിൻസി ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി വി ശ്രീജ എന്നിവർ സംസാരിച്ചു.
പച്ചടിയിൽ ശിശുദിനറാലി
കട്ടപ്പന
പച്ചടി ശ്രീനാരായണ എൽപി സ്‌കൂളിൽ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലിയിൽ നെഹ്‌റു വേഷധാരികളായി കുട്ടികൾ അണിനിരന്നു. ക്വിസ്, ചിത്രരചന, പ്രസംഗം മത്സരങ്ങളും നടത്തി. മാനേജർ സജി ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി കെ ബിജു, എ വി മണിക്കുട്ടൻ, ഷാജി പതികാലായിൽ, ബിജി മരിയ ചാണ്ടി, കെ വി സതീഷ് തുടങ്ങിയവർ സംസാരിച്ചു. നവീകരിച്ച ഹൈടെക് സ്‌കൂളിന്റെ വാർഷികാഘോഷവും മധുര പലഹാര വിതരണവും നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top