26 December Thursday

നെടുങ്കണ്ടത്ത് കടകളിൽ 
മോഷണം: 2പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023
നെടുങ്കണ്ടം
പട്ടാപ്പകൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ സ്ത്രീയുൾപ്പെടെ രണ്ട് പേരെ നെടുങ്കണ്ടം പൊലീസ് പിടികൂടി. റോയൽ സ്പൈസസ് ഉടമ ഷട്ടർ പകുതി താഴ്ത്തിയിട്ട് പള്ളിയിൽപോയ സമയത്ത്   18.500 കി ഗ്രാം ഏലക്ക മോഷ്ടിച്ച ഉടുമ്പൻചോല മണത്തോട് സ്വദേശി റാണി, മറ്റൊരു കടയിൽ പ്രദർശനത്തിന് വച്ചിരുന്ന മിക്സി എടുത്തു കൊണ്ടു പോയ മധ്യ പ്രദേശ് സ്വദേശി രാജേഷ് എന്നിവരെയാണ് നെടുങ്കണ്ടം എസ് ഐ ടി എസ ്ജയകൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്. റാണി മോഷ്ടിച്ച ഏലയ്ക്ക  സമീപത്തുള്ള മറ്റൊരു മലഞ്ചരക്കുകടയിൽ 27,000 രൂപക്ക് വിറ്റു.  സിസിടിവിദൃ ശ്യങ്ങളിൽ കണ്ടാണ് ഇവരെ പിടികൂടിയത്
 പടിഞ്ഞാറേക്കവലയിൽ ലക്ഷ്മി ഇലക്ട്രോണിക്‌സിൽ നിന്നുമാണ്   അന്തർ സംസ്ഥാന തൊഴിലാളി മിക്‌സി മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വരാന്തയോട് ചേർന്ന് പ്രദർശനത്തിന് വച്ചിരുന്ന മിക്സിയാണ് മോഷ്ടിച്ചത് -
  കടയുടമ നടത്തിയ  അന്വേഷണത്തിൽ ഒരാൾ മിക്‌സിയുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ  കണ്ടെത്തി. രാജാക്കാടുള്ള ഇയാളുടെ സ്നേഹിതന്റെ വീട്ടിൽ നിന്നും പൊലീസ് മിക്സി കണ്ടെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top