26 December Thursday

പുതു മുന്നേറ്റത്തിന് 
ജനകീയ വിജയ സന്ദേശ യാത്ര

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023

കുമളിയിൽ നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

  കുമളി

പുതിയ ഇടുക്കി, പുതുമുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയുടെ പ്രചാരണാർത്ഥം  പീരുമേട്‌ ഏരിയയിൽ കുമളി, വണ്ടിപ്പെരിയാർ, പാമ്പനാർ തുടങ്ങി പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി. കുമളി പഞ്ചായത്തിലെ തേക്കടി, കുമളി, അമരാവതി, ചെങ്കര ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. കുമളി പഞ്ചായത്ത് പൊതുവേദിയിൽ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തേക്കടി ലോക്കൽ സെക്രട്ടറി എൻ സാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, കെ എം സിദ്ദിഖ്, കെ ജെ ദേവസ്യ, വി ഐ സിംസൺ, പി രാജൻ എന്നിവർ സംസാരിച്ചു. 
 
പാമ്പനാറ്റിൽ 
പീരുമേട് പഞ്ചായത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാമ്പനാറ്റിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി എ ജേക്കബ് അധ്യക്ഷനായി. പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, ഏരിയ കമ്മിറ്റിയംഗം സി ആർ സോമൻ, ലോക്കൽ സെക്രട്ടറിമാരായ കെ ബി സിജിമോൻ, വി എസ് പ്രസന്നൻ, വൈ എം ബെന്നി, എം വി ഷൈജൻ എന്നിവർ സംസാരിച്ചു. 
 വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നടന്ന പൊതുസമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം തങ്കദുര അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ എം ഉഷ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ മോഹനൻ, എസ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top