16 December Monday

കർഷകസംഘം പ്രതിഷേധം 21ന്

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

 ചെറുതോണി

വന നിയമഭേദഗതി അടിയന്തിരമായി റദ്ചെയ്യണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണകർഷകന്റെ സൗര്യജീവിതത്തെ തടസപ്പെടുത്തുന്ന കിരാതനിയമഭേദഗതി അടിയന്തിരമായി പിൻവലിക്കണം. ഇപ്പോൾതന്നെ വനരാജ് നടപ്പാക്കാനാണ് ഉദ്യേഗസ്ഥർ ശ്രമിക്കുന്നത്. പുതിയ നിയമഭേദഗതിയിൽ വനംവകുപ്പിന് പൊലീസിന്റെ അധികാരം നൽകുന്ന അപകടകരമായ സാഹചര്യമാണ്‌. വൈരനിര്യാധന ബുദ്ധിയോടെ ഏതു കർഷകനെയും ഏതു സമയത്തും കസ്റ്റഡിയിൽ എടുക്കാം. 
ഒരുകേസും ഇല്ലെങ്കിലും വിളിച്ചുവരുത്തി ബീറ്റ് ഫോറസ്‌റ്റർക്ക്‌പോലും അറസ്റ്റ് ചെയ്യാമെന്നതുൾപ്പടെ അത്യന്തം പ്രതിലോമകരമായ നിയമമാണ്‌ പുറത്തുവരുന്നത്. വനംവകുപ്പിനെ സാമാന്തര സർക്കാരായി പ്രവർത്തിക്കാൻ അനുവദിക്കില്ല. നിയമഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ എൻ വി ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. 21 ന് ജില്ലയിൽ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും നേതാക്കൾ  അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top