25 September Wednesday
പ്രതിസന്ധിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തും

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നെടുങ്കണ്ടത്ത് സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം ഉദ്‌ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം
വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കും പോരാട്ടം ശക്തിപ്പെടുത്തണമെന്ന്‌ ആഹ്വാനം ചെയ്‌തും കേന്ദ്രം ജനദ്രോഹ നടപടികളിൽനിന്ന്‌ പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ടും രണ്ടുദിവസം നീണ്ട കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത്‌ സമാപിച്ചു. ബുധനാഴ്ച ആരംഭിച്ച സമ്മേളനം പൊതുമ്മേളനത്തോടെ വ്യാഴാഴ്‌ച സമാപിച്ചു. പ്രതിനിധി സമ്മേളനം പി കെ സുകുമാരൻ നഗറിൽ(പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ) സമിതി സംസ്ഥാന ട്രഷറർ എസ് ദിനേശൻ ഉദ്‌ഘാടനം ചെയ്‌തു. രാവിലെ പ്രതിനിധികളുടെ രജിസ്‌ട്രേഷനെ തുടർന്ന്‌ ജില്ലാ പ്രസിഡന്റ്‌ ജിനറ്റ്‌ കോശി പതാക ഉയർത്തി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ധനേഷ്‌കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഷംനാസ്‌ പുളിക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജിനറ്റ്‌ കോശി, റീന കുര്യാച്ചൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനൂപ്‌ കുമാർ വരവ്‌ ചെലവ്‌ കണക്കും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി പാപ്പച്ചൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 
വിവിധ ഏരിയകളിൽനിന്നെത്തിയ പ്രതിനിധികൾ ഗ്രൂപ്പ്‌ ചർച്ചയും പൊതു ചർച്ചയും നടത്തി. സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം ബേബി കോവിലകം അഭിവാദ്യം ചെയ്‌തു. സമിതി ജില്ലാ രക്ഷാധികാരി കെ വി ശശി പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം നൗഷാദ്‌ ആലുംമൂട്ടിൽ നന്ദി പറഞ്ഞു. 
 ആദ്യകാല വ്യാപാരികൾ, മികച്ച കർഷകൻ, മികച്ച ക്ഷീര കർഷകൻ,  വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾ എന്നിവരെ ആദരിച്ചു.
കിഴക്കേക്കവലയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്താ ജറോം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ റോജിൻ പോൾ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ സ്വാഗതം പറഞ്ഞു. സമിതി സംസ്ഥാന ട്രഷറർ എസ്‌ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ബേബി കോവിലകം, ജീനറ്റ്‌ കോശി, ധനേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top