08 September Sunday

ദുരിത പ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

വെള്ളിയാമാറ്റം കറുകപ്പള്ളി അരീക്കകുന്നേൽ ജോബിൻസിന്റെ വീടിനുമുകളിലേക്ക് തെങ്ങ്‌ വീണ നിലയിൽ

ഇടുക്കി
രണ്ടുദിവസമായിപെയ്യുന്ന മഴയിൽ ലക്ഷങ്ങളുടെ കൃഷിനാശം. കാറ്റിലും മഴയിലും പത്തോളം വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്നു.
കമ്പിളികണ്ടം –- തെള്ളിത്തോട്‌ റോഡിൽ മൂന്നിടത്തായി ചെറിയ ഉരുൾപൊട്ടലുണ്ടായി. മൂന്ന്‌ പേരുടെ രണ്ടരയേക്കർ സ്ഥലത്തെ ഏലം ഒലിച്ചുപോയി. ജില്ലയിൽ പത്തോളം വീടുകൾ ഭാഗീകമായി നശിച്ചു. അടിമാലി–-കുമളി ദേശീയപാത185ൽ നാരകക്കാനം കുമ്പിടിക്കവലയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പരപ്പ്‌–- ആലടി റൂട്ടിൽ കരിങ്കൽകെട്ടിടിഞ്ഞ്‌ ഗതാഗതം മുടങ്ങി. ഹൈറേഞ്ചിൽ ശക്തമായ കാറ്റിൽ നിരവധിയിടത്ത്‌ മരങ്ങൾ വീണും നാശമുണ്ടായി.
ഇടുക്കി ഉൾപ്പെടെ എല്ലാ അണക്കെട്ടിലും ജലനിരപ്പിൽ വർധനയുണ്ട്. കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ തുടങ്ങിയ സംഭരണികളിലെ ഷട്ടർ ഉയർത്തിയിട്ടുണ്ട്‌. ഇടുക്കിയിലെ ശരാശരി മഴ 130.05 മി.മീറ്ററാണ്‌. ദേവികുളം 180.2, പീരുമേട്‌ 139.3, തൊടുപുഴ 80.9, ഉടുമ്പൻചോല 77.8, ഇടുക്കി 171.08 എന്നിങ്ങനെയാണ്‌ മഴ പെയ്‌തിരിക്കുന്നത്‌. 
വാഴത്തോപ്പിലെ കരിമ്പൻ കുട്ടപ്പൻസിറ്റിയിൽ മേസറാകത്ത് ജോർജ് കുട്ടിയുടെ വീട് ഭാഗീകമായി തകർന്നു. കനത്ത മഴയിൽ വീടിന്റെ പുറകുവശത്തുള്ള മണ്ണിടിഞ്ഞു അടുക്കളയിലേക്കും തൊട്ടടുത്ത മുറിയിലേക്കും വീഴുകയായിരുന്നു. സംഭവം വൈകിട്ടായതിനാൽ ആളപായമുണ്ടായില്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട് ആറാം കൂപ്പിൽ കനത്ത മഴയിൽപാറ വീണ് വീട് തകർന്നു. കുരുമ്പനാൽ റോയി കുരുവിളയുടെ വീടാണ് തകർന്നത്. വാഴത്തോപ്പ്  മാങ്കുളത്തിൽ രഞ്ജിത്തിന്റെ വീടിന്റെ സംരക്ഷണഭിത്തി കനത്ത മഴയെത്തുടർന്ന് തകർന്നു. അടിമാലി മേഖലയിൽ വ്യാപകനാശമുണ്ടായി. കാഞ്ഞിരവേലിയിൽ മരംവീണ്‌ വീടിന്‌ നാശമുണ്ടായി. മൂന്നാർ ഗ്യാപ്പ്‌ റോഡിൽ പാറയും മണ്ണും ഇടിഞ്ഞിറങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top