26 December Thursday
തൊടുപുഴയിൽ സഹകരണ സംരക്ഷണ കൂട്ടായ്‌മ

തകർക്കാൻ അനുവദിക്കില്ല നാടിന്റെ സമ്പത്തിനെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹകരണ സംരക്ഷണ കൂട്ടായ്മ്മ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തൊടുപുഴ 
സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ തൊടുപുഴ നഗരസഭ മൈതാനിയിൽ സഹകരണ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. 
    2.5 ലക്ഷം കോടി രൂപ മൂലധന നിക്ഷേപമുള്ള സഹകരണപ്രസ്ഥാനത്തെ തകർത്ത്‌  സമ്പത്ത് കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന്‌ നേതാക്കൾ പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ ആർ തിലകൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, ട്രഷറർ കെ വി ശശി, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് വി വി മത്തായി, തൊടുപുഴ വെസ്‌റ്റ്‌ ഏരിയ സെക്രട്ടറി ടി ആർ സോമൻ, മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ, നേതാക്കളായ ടി ബി സുബൈർ, കെ എം ബാബു, എം ആർ സഹജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top