കരിമണ്ണൂർ
കരിമണ്ണൂർ പഞ്ചായത്തിലെ എൽഡിഎഫ് പ്രസിഡന്റ് നിസാമോൾ ഷാജിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളി. പഞ്ചായത്തിൽ ആകെ 14 വാർഡുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ പന്നൂർ വാർഡ് അംഗം സ്ഥാനാർഥിത്വത്തെ ചൊദ്യംചെയ്‌തുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അദ്ദേഹത്തിന് വോട്ടവകാശമില്ല. എൽഡിഎഫിലെ ജനാധിപത്യ കേരള കോൺഗ്രസിലെ ലിയോ കുന്നപ്പിള്ളി കാലുമാറി യുഡിഎഫിനൊപ്പം ചേർന്ന് വൈസ് പ്രസിഡന്റായി. കാലുമാറ്റക്കാരനായ ലിയോയുടെ സഹായത്തോടെയാണ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് യുഡിഎഫ് നോട്ടീസ്‌നൽകിയത്. പ്രമേയ ചർച്ചയിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ ക്വറം തികയാതെ വന്നു. ഇതേത്തുടർന്ന് വരണാധികാരി ഇളംദേശം ബിഡിഒ എ ജെ അജയ് പ്രമേയം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. എട്ടുപേരുടെ പിന്തുണയുണ്ടെങ്കിലെ നിയപരമായി പ്രമേയം ചർച്ചക്കെടുക്കാനാകു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..